കൊച്ചി: വമ്പിച്ച വിലക്കുറവില്‍ പല സൈറ്റുകളും ഫെസ്റ്റിവല്‍ സെയില്‍സ് ആരംഭിച്ച സാഹചര്യത്തിൽ വ്യാജ ഫെസ്റ്റിവല്‍ സെയില്‍സ് ഓഫറുകളില്‍ വീഴരുതെന്ന മുന്നറിയിപ്പുമായി പൊലിസ്. ഓണ്‍ലൈനില്‍ കാണുന്നതെല്ലാം സത്യമെന്ന ധാരണയില്‍ പണം നല്കി വഞ്ചിതരാകുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണു പൊലിസിന്റെ മുന്നറിയിപ്പ്.
ഓണ്‍ലൈന്‍ പര്‍ച്ചേസ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കാം * ലിങ്കുകള്‍ ക്ലിക്ക് ചെയ്യുന്നതിനു മുന്‍പ് വെബ്സൈറ്റിന്റെ സ്പെല്ലിംഗ് കൃത്യമാണോ എന്നു പരിശോധിക്കുക. പ്രമുഖ സൈറ്റുകളുടെ പേരുകളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാകും ഒറിജിനലിനെ വെല്ലുന്ന വ്യാജ സൈറ്റുകള്‍ ഉണ്ടാക്കുന്നത്.
- യാഥാര്‍ഥ്യത്തിന് നിരക്കാത്ത ഡിസ്കൗണ്ടുകളും സൗജന്യ സമ്മാനങ്ങളും വാഗ്ദാനം ചെയ്യുന്ന മെസേജുകളും പരസ്യങ്ങളും തട്ടിപ്പായിരിക്കും.
- വാട്ട്സാപ്പ്, ടെലിഗ്രാം, എസ്എംഎസ്, സോഷ്യല്‍ മീഡിയ വഴി വരുന്ന ലിങ്കുകള്‍ വഴിയുള്ള ഷോപ്പിംഗ് കഴിവതും ഒഴിവാക്കണം. ഔദ്യോഗിക ആപ്പുകളിലൂടെയോ നേരിട്ട് ബ്രൗസറില്‍ വെബ്സൈറ്റ് അഡ്രസ് ടൈപ്പ് ചെയ്തോ മാത്രം പര്‍ച്ചേസ് ചെയ്യുക.
- * വെബ്സൈറ്റ് അഡ്രസ് https:// എന്ന് തുടങ്ങുന്നുണ്ടെന്നും അതില്‍ ഒരു പാഡ്ലോക്ക് ചിഹ്നമുണ്ടെന്നും ഉറപ്പുവരുത്തണം. അപരിചിതമായ വെബ്സൈറ്റുകളില്‍ ബാങ്ക് വിവരങ്ങളോ കാര്‍ഡ് വിവരങ്ങളോ യുപിഐ വിവരങ്ങളോ നല്‍കരുത്.
- * ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യാനോ ഓഫറുകള്‍ ലഭിക്കാനോ എന്നു പറഞ്ഞ് വരുന്ന വ്യാജ കസ്റ്റമര്‍ കെയര്‍ കോളുകളെ സൂക്ഷിക്കുക. ഒടിപി നമ്പരുകള്‍ ആരുമായും പങ്കുവയ്ക്കരുത്.ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായാല്‍ ഉടന്‍തന്നെ 1930 എന്ന സൈബര്‍ ക്രൈം ഹെല്പ്പ്ലൈന് നമ്പറില്‍ വിളിക്കുകയോ www.cybercri me.gov.in എന്ന വെബ്സൈറ്റില്‍ പരാതി നല്‍കുകയോ ചെയ്യണം.